vvvvvvvv

മലപ്പുറം: മഅദിൻ അക്കാദമിക്ക് കീഴിൽ സ്വലാത്ത് നഗറിൽ സ്വലാത്ത് ആത്മീയ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പരിപാടി സമസ്ത ഉപാദ്ധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നൽകി. അന്നദാനവും നടന്നു. കെ.വി. തങ്ങൾ കരുവൻതിരുത്തി, സയ്യിദ് അബ്ദുറഹ്മാൻ മുല്ലക്കോയ തങ്ങൾ, സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി തുടങ്ങിയവർ പ്രസംഗിച്ചു.