കോട്ടക്കൽ: കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന സി.എച്ച്. പ്രതിഭാ ക്വിസ് മത്സരത്തിലെ സ്‌കൂൾ വിജയികളെ അനുമോദിച്ചു. കെ.എസ്.ടി.യു കോട്ടൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങ്
സ്‌കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാദ്ധ്യാപിക കെ.കെ സൈബുന്നീസ, എൻ. വിനീത, സി. റഷീദ്, സി.കെ അനീസ് എന്നിവർ സംബസിച്ചു.

ഫോട്ടോ > കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ സി.എച്ച് പ്രതിഭാ ക്വിസ് മത്സര വിജയികളെ അനുമോദിച്ചപ്പോൾ