എടക്കര: വന്യമൃഗ ശല്യത്തിനെതിരെ പാർലമെന്റ് മാർച്ച് വിജയിപ്പിക്കാൻ കർഷക സംഘം എടക്കര ഏരിയ കൺവെൻഷൻ തീരുമാനിച്ചു. അന്നേ ദിവസം നിലമ്പൂർ ഡി.എഫ്.ഒ ഓഫീസിലേക്കും കർഷകർ പ്രതിഷേധ മാർച്ച് നടത്തും. എടക്കരയിൽ ചേർന്ന ഏരിയ കൺവെൻഷൻ കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം സി ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.കെ. ഷാനവാസ് അദ്ധ്യക്ഷനായി. ജില്ല ജോയിന്റ് സെക്രട്ടറി എം സുകുമാരൻ, ഏരിയ സെക്രട്ടറി എ.ടി റെജി, ഏരിയ ട്രഷറർ പിഎൻ അജയകുമാർ എന്നിവർ സംസാരിച്ചു.