എടക്കര: ഐ സി ഡി എസ് നിലമ്പൂർ അഡീഷണൽ അങ്കണവാടി പ്രവർത്തകർ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി ഡയാലിസിസ് സെന്ററിനു തുക കൈമാറി .നിലമ്പൂർ അഡീഷണൽ ഐ.സി.ഡി.എസിൽ ഉൾപ്പെട്ട എടക്കര, പോത്തുകല്ല്, മൂത്തേടം , വഴിക്കടവ് ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടി പ്രവർത്തകരാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ചുങ്കത്തറ ഡയാലിസിസ് സെന്ററിനു കൈമാറിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി ഫണ്ട് ഏറ്റുവാങ്ങി. സജ്ന അബ്ദുറഹ്മാൻ, സുസമ്മ മത്തായി ,ബ്ലോക്ക് മെമ്പർമാരായ സി.കെ. സുരേഷ് , സഹിൽ അകമ്പാടം പ്രസംഗിച്ചു.