തിരൂരങ്ങാടി: വ്യാജ ആർ.സി കേസിൽ ആർ.ടി ഓഫീസ് ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊലീസ് സ്റ്റേഷന് മുന്നിൽ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ പ്രവർത്തകരെ തടഞ്ഞു. സമരം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയിൽ, പി.എം സാലിം, യു.കെ. മുസ്തഫ, ടി. സുബൈർ തങ്ങൾ, എ.കെ. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.