മലപ്പുറം: ജില്ലാ നിർമ്മാണ തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ സിവിൽസ്‌റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി എൽ. സതീഷ് ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എൻ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. വിശ്വനാഥൻ, ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പ്രദീപ് എളങ്കൂർ, ബി.എം.എസ് ജില്ലാ കമ്മിറ്റി അംഗം ഒ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. എം. രാമചന്ദ്രൻ, മനോജ് കൊളത്തൂർ, പി.കണക്കായി, രാമചന്ദ്രൻ മണലായ, കുട്ടിക്കൃഷ്ണൻ താഴെക്കോട്, ഗോവിന്ദൻ ഉണ്ണിമുറ എന്നിവർ നേതൃത്വം നൽകി.
ബിഎംഎസ് ജില്ലാ കമ്മിറ്റി അംഗം എ.ശിവദാസൻ സ്വാഗതവും നിർമ്മാണ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.