മലപ്പുറം: തന്റെ ക്യാമ്പ് ഓഫീസ് കോമ്പൗണ്ടിൽ നിന്നും മരം മുറിച്ചു കടത്തിയെന്ന പരാതിയിൽ അന്വേഷണം നടന്നുവരുന്നതായി ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ ജില്ലാ വികസന സമിതി യോഗത്തിൽ പറഞ്ഞു. പരാതി സംബന്ധിച്ച് മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ജില്ലയിൽ ലഹരി ഉപഭോഗവും വിതരണവും തടയാൻ പൊലീസ് കർശന നടപടികൾ സ്വീകരിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വിൽപ്പന തടയാൻ പ്രത്യേകം സംഘങ്ങളെ നിയോഗിച്ചു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ എം.എൽ.എമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നടപടികൾക്ക് പൊതുസമൂഹത്തിന്റെ പിന്തുണയും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാർ ഉന്നയിച്ച വിവിധ വിഷയങ്ങൾ
ജില്ലയിൽ ജൽ ജീവൻ മിഷൻ പദ്ധതി അടക്കമുള്ള വിവിധ കുടിവെള്ള പദ്ധതികൾക്കായി പൊളിച്ചിട്ട റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം
നജീബ് കാന്തപുരം എം.എൽ.എ
ദേശീയപാത 66ന്റെ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ഡ്രെയ്നേജുകൾ അശാസ്ത്രീയമായാണ് നിർമ്മിക്കുന്നത്. ഡ്രെയ്നേജിൽ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കു മൂലം ജില്ലയിൽ രണ്ടു പേർ മരണപ്പെട്ടിട്ടുണ്ട്. പണി പൂർത്തിയായ പല ഭാഗങ്ങളിലും റോഡ് തുറന്നു കൊടുക്കാത്തത് ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്കിനിടയാക്കുന്നു.
പി. അബ്ദുൽ ഹമീദ് എം.എൽ.എ
ദേശീയപാത 66 വികസന പ്രവൃത്തികളുടെ ഭാഗമായി കുറ്റിപ്പുറം ഭാഗത്തു നിർമ്മിക്കുന്ന ഡ്രെയ്നേജ് പാടത്തേക്ക് ഒഴുകിപ്പോവും വിധമാണ് നിർമ്മിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല. പ്രശ്നപരിഹാരത്തിന് കളക്ടർ യോഗം വിളിക്കണം.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
അപകടങ്ങളിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് അനാവശ്യമായി വൈകിക്കുന്നു. എം.എൽ.എ ഫണ്ടുപയോഗിച്ച് ബസ് വെയ്റ്റിംഗ് ഷെഡുകൾ നിർമ്മിക്കുന്നതിനുള്ള അനുമതി വൈകാതിരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
പി. ഉബൈദുള്ള എം.എൽ.എ
മഞ്ചേരി മെഡിക്കൽ കോളേജിൽ രാത്രികാല പോസ്റ്റുമോർട്ടം ഉടൻ ആരംഭിക്കണം.മഞ്ചേരി ഒലിപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തിലാക്കണം
യു.എ. ലത്തീഫ് എം.എൽ.എ
ഹീമോഫീലിയ രോഗികൾക്കുള്ള മരുന്ന് ജില്ലയിൽ ലഭ്യമല്ല. ക്ഷാമം പരിഹരിക്കാൻ നടപടികളെടുക്കണം.
കുറുക്കോളി മൊയ്തീൻ എം.എൽ.എ
25
കുട്ടികളിൽ താഴെ മാത്രം പ്രവേശനം നേടിയ ആറു ബാച്ചുകളാണ് ജില്ലയിൽ പുതുതായി അനുവദിച്ച പ്ലസ്ടു ബാച്ചുകളിൽ ഉള്ളതെന്ന് ഹയർസെക്കൻഡറി മേഖലാ ഉപമേധാവിയുടെ ഓഫീസ് ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു.