മലപ്പുറം: ഗവ. കോളേജിൽ എം.എസ്.എഫ് പ്രവർത്തകർക്ക് നേരെ അക്രമമഴിച്ച് വിട്ട എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം എം.എസ്.എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഫാരിസ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു. കെ.പി.സവാദ് അദ്ധ്യക്ഷത വഹിച്ചു. പി.എ. സലാം, എ.പി. ഷരീഫ്, ഷാഫി കാടേങ്ങൽ, ഹുസൈൻ ഉള്ളാട്ട്, ബാസിഹ് മോങ്ങം, സൈഫു വല്ലാഞ്ചിറ, സമീർ കപ്പൂർ, റബീബ് ചെമ്മങ്കടവ്, ടി.പി യൂനുസ്, ശിഹാബ് അരീക്കത്ത്, കുഞ്ഞിമാൻ മൈലാടി, ജസീൽ പറമ്പൻ, ആഷിഖ് പള്ളിമുക്ക്, യു.പി. അഫ്സൽ, എൻ.എം. ഉബൈദ്, സഹൽ വടക്കുംമുറി, സി.പി സാദിഖലി, സുബൈർ മൂഴിക്കൽ, നവാഷിദ് ഇരുമ്പുഴി, സബാഹ് പരുവമണ്ണ, അഡ്വ.അഫീഫ് പറവത്ത്, സദാദ് കാമ്പ്ര, ഇബ്രാഹിം കുട്ടി, നവാഫ് കള്ളിയത്ത്, സുഹൈൽ പറമ്പൻ പ്രകടനത്തിന് നേതൃത്വം നൽകി.