d
ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സിഐടിയു ഏരിയ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു


പെരിന്തൽമണ്ണ: ലോട്ടറി മേഖലയെ തകർക്കുന്ന ഓൺലൈൻ ലോട്ടറി വിൽപ്പനയും എഴുത്ത് ചൂതാട്ടവും അവസാനിപ്പിക്കണമെന്ന് പെരിന്തൽമണ്ണ എൻ.ജി.ഒ ഹോമിൽ ചേർന്ന ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജില്ലാ ജനറൽ സെക്രട്ടറി രാജൻ പരുത്തിപ്പറ്റ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി.രാധാകൃഷ്ണൻ അഭിവാദ്യം ചെയ്തു. എം.കെ നാരായൺകുട്ടി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികൾ: എം.കെ. നാരായണൻ കുട്ടി (പ്രസിഡന്റ്), വി.ഉബൈദ് (സെക്രട്ടറി), സുന്ദരൻ നന്ദനം (ട്രഷറർ).