പാലക്കാട്: വനിതാ ശിശു വികസന വകുപ്പ് മിഷൻ വാത്സല്യ പദ്ധതിക്ക് കീഴിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ പ്രവർത്തിക്കുന്ന ഒ.ആർ.സി(ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്സ് സെന്ററിൽ സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ഫാമിലി കൗൺസിലർ, കരിയർ കൺസൽട്ടന്റ്, ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്റ് /സ്പീച്ച് തെറാപ്പിസ്റ്റ്) വിദഗ്ദരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ മേഖലയിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം ജനന തിയ്യതി, ഉയർന്ന വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ കോംപ്ലക്സ്, റോബിൻസൺ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ ആഗസ്റ്റ് അഞ്ചിനകം തപാൽ മുഖാന്തരം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2531098.