പാലക്കാട്: ഒറ്റപ്പാലം, മലമ്പുഴ, കൊല്ലങ്കോട് ബ്ലോക്ക് പരിധിയിലുള്ള ഷൊർണൂർ, മരുതറോഡ്, കൊല്ലങ്കോട് പ്രദേശത്ത് പ്രവർത്തിക്കുന്ന എം.ഇ.ആർ.സി കളിൽ അക്കൗണ്ടന്റുമാരായി പ്രവർത്തിക്കുന്നതിന് എം.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ചിറ്റൂർ, പാലക്കാട് ബ്ലോക്കുകളിൽ നടപ്പിലാക്കി വരുന്ന എസ്.വി.ഇ.പി പദ്ധതിയുമായി ബന്ധപ്പെട്ട് അക്കൗണ്ടന്റുമാരായി പ്രവർത്തിക്കുന്നതിന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉള്ള ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
രണ്ട് തസ്തികകളും താൽക്കാലികമായിരിക്കും. അവസാന തീയതി ആഗസ്റ്റ് 12. ഫോൺ: 0491 2531098.