ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ മാലിന്യമുക്ത നവകേരള രണ്ടാം ഘട്ടം നഗരസഭാതല ശില്പശാല സംഘടിപ്പിച്ചു. ചെയർപേഴ്സൺ കെ.എൽ.കവിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന കണ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ശിവകുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി എ.നൗഷാദ്, ജലജ, ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഇഖ്ബാൽ എന്നിവർ സംസാരിച്ചു. ജില്ലാതല ക്യാമ്പയിൻ സെക്രട്ടറിയേറ്റ് അംഗങ്ങൾ, കെ.എസ്.ഡബ്ലിയു.എം.പി പ്രതിനിധികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ശില്പശാല അവതരണവും ഗ്രൂപ്പ് ചർച്ചയും നടന്നു.