award
award

പാലക്കാട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തുന്ന 2024 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡിന് മാതാപിതാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്കൂളിലോ, എയ്ഡഡ് സ്കൂളിലോ പഠിച്ച്, 2024 മാർച്ചിലെ എസ്.എസ്.എൽസി/ടി.എച്ച്.എൽ.സി പരീക്ഷയിൽ 75 ശതമാനത്തിൽ കൂടുതലും, പ്ലസ് ടുവിന് 85 ശതമാനം മാർക്കും നേടിയ വിദ്യാർത്ഥികൾക്ക് അവാർഡിന് അപേക്ഷിക്കാം. അപേക്ഷ ആഗസ്റ്റ് 21 വരെ സ്വീകരിക്കും. ആഗസ്റ്റ് 31 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ അപ്പീൽ നൽകാമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04912530558.