പാലക്കാട്: അട്ടപ്പാടി ഒഴികെയുള്ള പ്രദേശങ്ങളിലെ സ്ഥിരതാമസക്കാരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാദ്ധ്യതയില്ലാത്തവരുമായ ഭൂരഹിതരായ പട്ടികവർഗ വിഭാഗക്കാരിൽ നിന്ന് പട്ടികവർഗ പുനരധിവാസ മിഷൻ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്ന പക്ഷം അവിടെ താമസിക്കുന്നതിന് സമ്മതമാണെന്ന സാക്ഷ്യപത്രം, ജാതി, വരുമാന സർട്ടിഫിക്കറ്റ്, ഭൂരഹിതനാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആദ്യഘട്ടത്തിൽ അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് 31ന് ലഭ്യമാക്കണം.