അട്ടപ്പാടി: ഗവ. ഐ.ടി.ഐയിൽ മെട്രിക്ട് ട്രേഡിലേക്ക് രണ്ടാംഘട്ട പ്രവേശത്തിനുള്ള കൗൺസിലിംഗ് ആഗസ്റ്റ് അഞ്ച് മുതൽ ഏഴ് വരെ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷിച്ച മുഴുവൻ വനിതാ വിഭാഗത്തിന് ആഗസ്റ്റ് അഞ്ചിനും ജനറൽ, മുസ്ലിം,ഈഴവ, ഒ.ബി.എച്ച്, മറ്റു വിഭാഗങ്ങളിൽ നിന്നും 230 മാർക്ക് വരെയും എസ്.സി വിഭാഗത്തിൽ നിന്നും 220 മാർക്ക് വരെയുള്ള അപേക്ഷകർക്ക് ആഗസ്റ്റ് ആറിനും എസ്.ടി വിഭാഗത്തിൽ നിന്ന് 150 മാർക്ക് വരെയുള്ള അപേക്ഷകർക്ക് ആഗസ്റ്റ് ഏഴിനുമാണ് രണ്ടാംഘട്ടത്തിൽ പ്രവേശനത്തിന് ക്ഷണിച്ചിരിക്കുന്നത്. അസൽ രേഖകൾ സഹിതം പ്രസ്തുത ദിവസങ്ങളിൽ രാവിലെ 10ന് ഐ.ടി.ഐയിൽ എത്തി പ്രവേശനം നടപടികൾ പൂർത്തീകരിക്കണം. ഫോൺ:9846126356