ksspu
കെ.എസ്.എസ്.പി.യു പുതുനഗരം യൂണിറ്റ് കൺവെൻഷനിൽ നിന്ന്.

കൊല്ലങ്കോട്: കെ.എസ്.എസ്.പി.യു പുതുനഗരം യൂണിറ്റ് കൺവെൻഷൻ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.ജമാൽ അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. പുതുനഗരം പഞ്ചായത്ത് പ്രസിഡന്റ് സുധീറാ ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് സി.എസ്.സുകുമാരൻ നിർവഹിച്ചു. കെ.വിജയൻ, എ.സി.അപ്പു, കെ.കൃഷ്ണൻ, പ്രൊഫ. എം.സരസമ്മ, ഇ.വി.വിജയൻ, സി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം.മുഹമ്മദ് സലീം സ്വാഗതവും ട്രഷറർ എ.വിജയരാഘവൻ നന്ദിയും പറഞ്ഞു.