ശ്രീകൃഷ്ണപുരം: ലയൺസ് ക്ലബ്, വടക്കൻ വെള്ളിനേഴി അലിവ് സാന്ത്വന ചാരിറ്റബിൾ സൊസൈറ്റി, ശ്രീബുദ്ധ ഹോമിയോപ്പതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വടക്കൻ വെള്ളിനേഴി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിൽ സംഘടിപ്പിച്ച സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വെള്ളിനേഴി പഞ്ചായത്തംഗം വി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വയനാട്ടിൽ ഉരുൾപൊട്ടലിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ഡോ.എ.കെ.ഹരിദാസ്, ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ.ടി.സതീഷ്, ഡോ.പ്രശാന്ത്, എം.മണികണ്ഠൻ, ഡോ.വി.ഗോപാലകൃഷ്ണൻ, വി.ശിവദാസൻ, പി.വി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.