fund
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുതലമട യൂണിറ്റ് സമാഹരിച്ച 'വയനാട് പ്രളയ ഫണ്ട്' ആദ്യഗഡു ഒരു ലക്ഷം രൂപ കൈമാറുന്നു.

മുതലമട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുതലമട യൂണിറ്റ് സമാഹരിച്ച 'വയനാട് പ്രളയ ഫണ്ട്' ആദ്യഗഡുവായി ഒരു ലക്ഷം രൂപ നൽകി. മുതലമട യൂണിറ്റ് പ്രസിഡന്റ് പി.സതീഷ്, ജനറൽ സെക്രട്ടറി നൂറു മുഹമ്മദ്, ട്രഷറർ ജയപ്രകാശൻ, പ്രമോദ്, പ്രകാശൻ, ആസാദ് എന്നിവർ ചേർന്ന് ചെക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടയിൽ, കെ.ഹമീദ്, കെ.കെ.ഹരിദാസ്, ബേബി, നെന്മാറ മണ്ഡലം പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി ഏലിയാസ് തോമസ്, ട്രഷറർ ദേവദാസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹരിപ്രസാദ് എന്നിവർക്കു കൈമാറി.