പാലക്കാട്: വി.കെ കടവ് തൃത്താല കുമ്പിടി റോഡിലെ കൂമന്തോട് പാലത്തിന് സമീപമുള്ള റോഡിന് ബലക്ഷയം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇതുവഴി ബസുകൾ ഒഴികെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം ആഗസ്റ്റ് 15 വരെ പൂർണമായും നിരോധിച്ചു. തൃത്താല ഭാഗത്ത് നിന്ന് കുമ്പിടി ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ തൃത്താല കുമ്പിടി തിരിവ് ജംഗ്ഷനിൽ നിന്ന് എടപ്പാൾ ദിശയിൽ പോകുകയും, നീലിയാട് സെന്ററിൽ നിന്ന് വലതുതിരിഞ്ഞ് കുമ്പിടിയിൽ എത്തേണ്ടതാണ്. കുമ്പിടിയിൽ നിന്ന് തൃത്താല ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങളും ഇതേ പാതയിലൂടെ തന്നെ പോകേണ്ടതാണ്.