dam
പോത്തുണ്ടി ഡാം

നെന്മാറ: മഴ കുറഞ്ഞതിനെ തുടർന്ന് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകൾ താഴ്ത്തി. മഴയുണ്ടായിരുന്ന ദിവസങ്ങളിൽ 6 സെന്റീമീറ്റർ വരെ ഉയർത്തിയിരുന്ന പുഴയിലേക്കുള്ള സ്പിൽ വേ ഷട്ടർ ഒരു സെന്റീമീറ്റർ ആക്കി പുറത്തേക്കുള്ള ജലമൊഴുക്ക് കുറച്ചു. 55 അടി പരമാവധി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 50.26 അടി ജലനിരപ്പായി നിജപ്പെടുത്തിയിരിക്കുകയാണ്. 51 അടിക്കു മുകളിലായാൽ രണ്ടാം മുന്നറിയിപ്പായ ഓറഞ്ച് അലർട്ട്പ്രഖ്യാപിക്കണം. ആയതിനാൽ അപായ നിലയിലേക്ക് വെള്ളം ഉയരാതിരിക്കാൻ മുൻകരുതൽ എന്ന നിലയ്ക്കാണ് ഡാമിന് അകത്തേക്കുള്ള നീരൊഴുക്കിന് ആനുപാതികമായി ബ്ലൂ അലർട്ടിൽ നിന്നുകൊണ്ട് വെള്ളം പുറത്തേക്ക് തുറന്നു കളയുന്നത്.