admission

പാലക്കാട്: അട്ടപ്പാടി മുക്കാലിയിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ എട്ടാം ക്ലാസിലെ ഒഴിവിലേക്ക് സ്‌കൂൾ പ്രവേശനത്തിനായി ഇന്ന് രാവിലെ 11ന് സ്കൂളിൽ പ്രവേശന പരീക്ഷയും അഭിമുഖവും നടത്തും. കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയോ അതിൽ കുറവുള്ളതോ ആയ പട്ടികജാതി പട്ടികവർഗ വിഭാഗത്തിലെ പെൺകുട്ടികൾക്ക് പരീക്ഷ എഴുതാം. ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, കുട്ടിയുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ, കുട്ടി ഈ അദ്ധ്യയന വർഷം എട്ടാം ക്ലാസിലാണ് പഠിക്കുന്നതെന്ന് കാണിക്കുന്ന സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഹാജരാകണം. ഫോൺ: 04924 253347.