പാലക്കാട്: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് റെയിൽവേ ഡിവിഷൻ, പാലങ്ങളും വിജനമായ ഇടങ്ങളും കേന്ദ്രീകരിച്ച് 10 അത്യാധുനിക നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. യാത്രക്കാർക്ക് നേരെയുള്ള അതിക്രമങ്ങളും മറ്റും തടയുകയാണ് ലക്ഷ്യം. സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ, വയർലസ് ക്യാമറകൾക്ക് രാത്രിയിലും വളരെ വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ സാധിക്കും.
ഉയർന്ന ക്വാളിറ്റിയുള്ള വിഡിയോ, ഓഡിയോ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള ക്യാമറയ്ക്ക് 350 ഡിഗ്രി വശങ്ങളിലേക്കും 90 ഡിഗ്രി മുകളിലേക്കും തിരിയാനും സാധിക്കുമെന്നതിനാൽ ചുറ്റുമുള്ള ദൃശ്യങ്ങളെല്ലാം വ്യക്തതയോടെ പകർത്താനാകും.