ചിറ്റൂർ: ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചിറ്റൂർ ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരു കുട്ടിക്ക് ഒരു വീട് പദ്ധതിയുടെ ധന സമാഹരണ യജ്ഞത്തിന് തുടക്കമായി. സംഭാവന കൂപ്പൺ വിതരണോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.മണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.ശിവകുമാർ, ഡിവൈ.എസ്.പി സി.വിനു, ഡോ. എ.ശിവരാമകൃഷ്ണൻ, പി.പി.നാരായണൻ, കെ.കെ.ജയലളിത, സ്യാം പ്രസാദ്, കെ.ജി.ബിനിത, ടി.വൈ.ജിജ, എം.ശശികുമാർ എന്നിവർ സംസാരിച്ചു