muthalamada
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതലമട സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ കൈമാറുന്നു

മുതലമട: വയനാട് ഉരുൾപൊട്ടലിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുതലമട സർവീസ് സഹകരണ ബാങ്ക് രണ്ട് ലക്ഷം രൂപ കൈമാറി. രണ്ട് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് മാമ്പള്ളം എം.രാധാകൃഷ്ണൻ സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ കെ.രമേഷ്‌കുമാറിന് കൈമാറി. ബാങ്ക് ഭരണ സമിതി അംഗങ്ങളായ പി.എസ്.സുലൈമാൻ, ബി.സദാനന്ദൻ, എസ്.കൃഷ്ണമൂർത്തി, എൻ.കൃഷ്ണൻകുട്ടി, കെ.ഭൂപതി, എ.സെന്തിൽ കുമാർ, ശ്യാമള സതീഷ്, ആർ.കവിത, ബാങ്ക് സെക്രട്ടറി എ.സി.സുനോദ്, സഹകരണ വകുപ്പ് ഇൻസ്‌പെക്ടർ പി.കെ.സതീശൻ എന്നിവർ സന്നിഹിതരായിരുന്നു.