school
വയനാട്ടിലെ കൂട്ടുകാർക്ക് ഒരു നോട്ട് ബുക്ക് പദ്ധതിയുടെ ഭാഗമായി ചിറ്റൂർ ഗവ: യു പിസ്‌കൂൾ ലീഡർ എം. ആദർശ് ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ മധുവിന് പഠനോപകരണങ്ങൾ കൈമാറുന്നു.

ചിറ്റൂർ: വയനാടിന് ചെറിയൊരു കൈത്താങ്ങായി കൂട്ടുകാർക്കൊരു നോട്ട് ബുക്ക് പദ്ധതിയുമായി ചിറ്റൂർ ജി.യു.പി സ്‌കൂൾ വിദ്യാർത്ഥികൾ നോട്ടുബുക്കുകൾ കൈമാറി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ ജി മധുവിന് സ്‌കൂൾ ലീഡർ എം.ആദർശ് പഠനോപകരണങ്ങൾ കൈമാറി. ഫയർ ഓഫീസർ എം.ശ്രീജൻ, അദ്ധ്യാപകൻ അബ്ദുൾ സമദ്, എം.പി.ടി.എ പ്രസിഡന്റ് കെ.ഷീജ, സിവിൽ ഡിഫൻസ് അംഗങ്ങളായ എം.ഷാജഹാൻ, എം.സുഭാഷ്, എസ്.രാധാകൃഷ്ണൻ, പി.എസ്.സുരേഷ് ബാബു, എച്ച്.ബിഗിൻ ദാസ്, എസ്.നളിനി എന്നിവർ പങ്കെടുത്തു.