എലപ്പുള്ളി: ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട്ടെ നെയ്ത്ത് ഗ്രാമമായ എലപ്പുള്ളിയിൽ കൈത്തറി ദിനാഘോഷം സംഘടിപ്പിച്ചു. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.രേവതി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.സുനിൽ കുമാർ അദ്ധ്യക്ഷനായി. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്.സജി, ഡെപ്യൂട്ടി രജിസ്ട്രാർ എം.വി.ബൈജു, ഹാൻടെക്സ് ഭരണ സമിതി അംഗം ആർ.രാമസ്വാമി, എലപ്പുള്ളി കൈത്തറി സഹകരണ സംഘം വൈസ് പ്രസിഡന്റ് പി.അയ്യപ്പൻ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ വിവിധ കൈത്തറി സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിച്ചു.