toddy-shop
toddy shop

പാലക്കാട്: പാലക്കാട് ഡിവിഷനിലെ ഉൾപ്പെടെ മദ്ധ്യ മേഖലയിലെ തൃശൂർ, എറണാകുളം, ഇടുക്കി ഡിവിഷനുകളിലെ കള്ള് ഷാപ്പുകളുടെ നാലാംഘട്ട വില്പന എക്‌സൈസ് വകുപ്പിന്റെ ഇടോഡി പ്ലാറ്റ്‌ഫോമിൽ നടക്കും. കൂടുതൽ വിവരങ്ങൾ എക്‌സൈസ് വകുപ്പിന്റെ etoddy.keralaexcise.gov.in എന്ന വെബ്‌പോർട്ടലിലും എക്‌സൈസ് ഓഫീസുകളിലും ലഭ്യമാണ്. പങ്കെടുക്കാൻ താല്പര്യമുള്ള അപേക്ഷകർ പ്രസ്തുത പോർട്ടലിൽ ആഗസ്റ്റ് 13 നകം ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം. തുടർന്ന് മേൽ പറഞ്ഞ പോർട്ടലിൽ ലഭ്യമായ വിൽപന സംബന്ധമായ സമയക്രമങ്ങളും മാർഗനിർദേശങ്ങളും ഉത്തരവുകളും പാലിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു