nehru-group
nehru group

പാലക്കാട്: വയനാടിന് കൈത്താങ്ങായി നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലെ 25 വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നെഹ്‌റു ഗ്രൂപ്പിന് കീഴിൽ ഉള്ള കോളേജുകളിൽ സൗജന്യ ഉപരിപഠനം ഉറപ്പു നൽകും. ഈ കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതെ തുടരാൻ നെഹ്‌റു ഗ്രൂപ്പ് സഹായിക്കും. ഇതിനുപുറമേ നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള കേരളത്തിലെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഒരു ദിവസത്തെ വേതനം പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യും. നാശനഷ്ടങ്ങൾ സംഭവിച്ച വീടുകളുടെ പുനർനിർമ്മാണത്തിലും ജനസൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിൽ നിർമ്മാണ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കാൻ മുന്നോട്ടു വരുമെന്ന് നെഹ്‌റു കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് റിസർച്ച് സെന്റർ സെന്റർ അറിയിച്ചു.