പാലക്കാട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആൻഡ് ഗവ. പോളിടെക്നിക് കോളേജ് ഷൊർണൂരും അസാപ് കേരളയും സംയുക്തമായി നടത്തുന്ന കേരളത്തിലെ ആദ്യ ത്രിവത്സര വൊക്കേഷണൽ ഡിപ്ലോമ ഇൻ പ്രിന്റിംഗ് ടെക്‌നോളജി പ്രോഗ്രാമിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾക്ക് ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൌണ്ടേഷൻ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. ഷൊർണൂർ മുനിസിപ്പാലിറ്റി ചെയർമാൻ എം.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആശാ ജി.നായർ അദ്ധ്യക്ഷയായി. ഫെഡറൽ ബാങ്ക് പാലക്കാട് റീജിയണൽ മാനേജർ രാമു എസ്.നായർ വിശിഷ്ടാതിഥിയായി. അസാപ് ഡി വോക് പ്രോഗ്രാം മാനേജർ പി.നിയാസ് അലി, അസാപ് നോർത്ത് സെൻട്രൽ സോൺ ഡയറക്ടർ എസ്.ശ്രീരാഞ്ജ്, ഫെഡറൽ ബാങ്ക് കുളപ്പുള്ളി ബ്രാഞ്ച് മാനേജർ കെ.എൻ.വൈശാഖ് സംസാരിച്ചു.