training

പാലക്കാട്: കളക്ടറേറ്റ് ജീവനക്കാർക്കായി വ്യക്തിഗത സാമ്പത്തിക മാനേജ്‌മെന്റിൽ പരിശീലന ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ പി.അനിൽകുമാർ പരിശീലനം നയിച്ചു. വരുമാനത്തിന് അനുസരിച്ചുള്ള വിനിയോഗ ശീലങ്ങൾ, സമ്പാദ്യപദ്ധതികൾ, ആസ്തിയുടെയും കടബാധ്യതയുടെയും ശരിയായ അർത്ഥം, കുടുംബ ബഡ്ജറ്റ് തയ്യാറാക്കൽ, സുരക്ഷിതമായ സമ്പാദ്യശീലങ്ങൾ, സുരക്ഷിതമായ സാമ്പത്തിക ഇടപാടുകൾ, റിട്ടയർമെന്റ് പ്ലാനുകൾ, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര, ഡെപ്യൂട്ടി കളക്ടർ സച്ചിൻകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.