പാലക്കാട്: പാലക്കാട് തരൂരിൽ സി.പി.എം പ്രവർത്തകന്റെ വീട്ടിൽ സ്‌ഫോടനം. തരൂർ സ്വദേശി രതീഷിന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. വീട്ടിലെ വിറകുപുരയിൽ സൂക്ഷിച്ചിരുന്ന കരിമരുന്ന് മിശ്രിതം പൊട്ടി വീടിന്റെയും സമീപത്തെ വീടിന്റെയും ജനൽച്ചില്ലുകൾ തകർന്നു. അനധികൃതമായി സ്‌ഫോടക വസ്തു സൂക്ഷിച്ചതിന് രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.