job-fair

ചിറ്റൂർ: ജില്ല എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയ്‌മെന്റ് എംപ്ലോബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ ഗവ.കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെ സഹകരണത്തോടെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ സെയിൽസ് എക്സിക്യൂട്ടീവ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, കുക്ക്, അദ്ധ്യാപകർ, എൻജിനീയർ, എച്ച്.ആർ മാനേജർ തുടങ്ങിയ 700 ഓളം ഒഴിവുകൾ നികത്തുന്നതിനായി ചിറ്റൂർ ഗവ.കോളേജിൽ ആഗസ്റ്റ് 13ന് തൊഴിൽമേള സംഘടിപ്പിക്കും. പത്താം ക്ലാസ് മുതൽ ഐ.ടി.ഐ ഡിപ്ലോമ, ബിഎഡ്, ബികോം, ബി.ബി.എ, എം.ബി.എ, ബിടെക് തുടങ്ങിയ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. ഫോൺ: 04912505435