പാലക്കാട്: ജില്ലാ ജനമൈത്രി പോലീസിന്റെയും എസ്.പി.സി പ്രോജക്ടിന്റെയും നേതൃത്വത്തിൽ പുതിയ നിയമസംഹിതയും സൈബർ സുരക്ഷയും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലയിലെ ജനമൈത്രി സമിതി/റസിഡൻഷ്യൽ അസോസിയേഷൻ മെമ്പർമാർ, എസ്.പി.സി ചാർജുള്ള ടീച്ചർമാർ എന്നിവർക്കായി നടത്തിയ ക്ലാസ് ജില്ലാ ജനമൈത്രി നോഡൽ ഓഫീസറും പൊലീസ് അഡീഷണൽ സൂപ്രന്റുമായ പി.സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. റിട്ട. എസ്.ഐ രാജഗോപാൽ, സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്മാരായ സുജിത്ത്, ഷീഹാബ് എന്നിവർ ക്ലാസ് നയിച്ചു. എസ്.ഐ സതീന്ദ്രൻ, എ.എസ്.ഐ ആറുമുഖൻ എന്നിവർ സംസാരിച്ചു.