കൊല്ലങ്കോട്: ചിങ്ങം ഒന്ന് കർഷകദിനാചരണവുമായി ബന്ധപ്പെട്ട് കൊല്ലങ്കോട് കൃഷി ഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് പാടശേഖര സമിതി ഭാരവാഹികൾ ഇറങ്ങിപ്പോയി. സപ്ലൈകോയ്ക്ക് നെല്ലളന്ന് മാസങ്ങൾ കഴിഞ്ഞിട്ടും വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചിങ്ങം ഒന്ന് കർഷക ദിനം കരിദിനമായി ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് കെ.സഹദേവൻ, സെക്രട്ടറി എം.അനിൽ ബാബു, വൈസ് പ്രസിഡന്റ് സി.പ്രഭാകരൻ, ജോയിന്റ് സെക്രട്ടറി ടി.രാജൻ, ട്രഷറർ സി.വിജയൻ, യു.നാരായണനുണ്ണി, ജി.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.