camp
നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ രക്തദാന ക്യാമ്പ് പി.ടി.എ പ്രസിഡന്റ് പി.വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് പി.ടി.എ പ്രസിഡന്റ് പി.വിജയൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ എ.പി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.ചന്ദ്രശേഖർ, ഹെഡ്മിസ്ട്രസ്സ് സുനു സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. പാലക്കാട് ജില്ലാ ആശുപത്രി രക്ത ബാങ്കിന്റെ ചുമതലയുള്ള ഡോ. എസ്.രാധിക വിദ്യാർത്ഥികൾക്ക് രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരണം നടത്തി. എ.എച്ച് ഉസ്മാൻ നന്ദി രേഖപ്പെടുത്തി.