hospital
പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ വനിത ശിശു വിഭാഗത്തിനായുള്ള എ.പി.കുട്ടി മാളു അമ്മ സഹകരണ ആശുപത്രി ഉദ്ഘാടനം വി കെ ശ്രീകണ്ഠൻ എം.പി നിർവഹിക്കുന്നു

പാലക്കാട്: കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായി പകർച്ചവ്യാധികളുടെ പറുദീസയായ കേരളത്തിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സ സൗകര്യങ്ങളും വൈറോളജി ലാബ് പോലുള്ള ഗവേഷണ സ്ഥാപനങ്ങളും അനിവാര്യമാണെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു. പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ വനിത ശിശു വിഭാഗത്തിനായുള്ള എ.പി.കുട്ടി മാളു അമ്മ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ ചികിത്സ രംഗത്ത് കഴിഞ്ഞ കാൽ നൂറ്റാണ്ടായുള്ള സഹകരണ ആശുപത്രിയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷനായി. മുൻസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ, അർബൻ ബാങ്ക് പ്രസിഡന്റ് ടി.കെ.നൗഷാദ്, ആശുപത്രി മുൻ പ്രസിഡന്റ് കെ.എ.ചന്ദ്രൻ എന്നിവർ യഥാക്രമം ഫാർമസി ലബോറട്ടറി ലേബർ റൂം എന്നീ വിഭാഗങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ സാജോ ജോൺ, അനുപമ പ്രശോഭ്, ആശുപത്രി വൈസ് പ്രസിഡന്റ് പി.എം.മുഹമ്മദ് അഷ്റഫ്, ഡയറക്ടർ എൻ.ദിവാകരൻ എന്നിവർ സംസാരിച്ചു.