പട്ടാമ്പി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് ദേശീയ വ്യാപാരി ദിനം ആചരിച്ചു. ജനറൽ സെക്രട്ടറി ഷബീർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഹമ്മദുണ്ണി അദ്ധ്യക്ഷനായി.
രക്ഷാധികാരികളായ ഇബ്രാഹിംകുട്ടി, കബീർ ശോഭിക, വൈസ് പ്രസിഡന്റ്മാരായ കബീർ മണാട്ടിൽ, മണികണ്ഠൻ എന്നിവരും മറ്റു എക്സിക്യൂട്ടീവ് മെമ്പർമാരും ആശംസകൾ അറിയിച്ച് സംസാരിച്ചു .ട്രഷറർ ബിനോയ് ഡേവിഡ് നന്ദി പറയുകയും ചെയ്തു. വയനാട് ദുരിതബാധിതർക്കുള്ള ഫണ്ട് ശേഖരണം ചാലിശ്ശേരി ഏകോപന സമിതി പിരിച്ചെടുത്ത ഒരു ലക്ഷം രൂപ ജില്ലാ വൈസ് പ്രസിഡന്റ് ടി.പി.ഷക്കീറിന്റെ സാന്നിധ്യത്തിൽ മണ്ഡലം പ്രസിഡന്റ് ബാലന് യൂണിറ്റ് നേതാക്കൾ കൈമാറി.