convension

പാലക്കാട്: ഐ.എൻ.ടി.യു.സി പാലക്കാട് റീജണൽ കൺവെൻഷൻ പട്ടാണി തെരുവ് സുബൈദ ഷെരീഫ്
കല്യാണ മണ്ഡലത്തിൽ കെ.പി. സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് അനിൽ ബാലൻ അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സിയുടെ പുതിയ ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണന് സ്വീകരണം നൽകി. ഈ മാസം നടക്കാനിരിക്കുന്ന സെക്രട്ടറിയേറ്റ് ധർണയും ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ധർണയും വിജയിപ്പിക്കുന്നതിന് തീരുമാനിച്ചു. കൺവെൻഷനിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ സി.വി.സതീഷ്, പി.കെ.പ്രിയകുമാരൻ, ഐ.എൻ.ടി.യു.സി നേതാക്കളായ സുധാകരൻ പ്ലാക്കാട്ട്, എൻ.മുരളീധരൻ, ആർ.നാരായണൻ തുടങ്ങിയവർ സംസാരിച്ചു.