മണ്ണാർക്കാട്: മോട്ടോർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) മണ്ണാർക്കാട് ഡിവിഷൻ സമ്മേളനം ജില്ലാ ഖജാൻജി പി.ജി.മോഹനകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ.ഷാജി അദ്ധ്യക്ഷനായി. പി.ദാസൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.രാധാകൃഷ്ണൻ സംസാരിച്ചു. ഭാരവാഹികളായി പി.ഷാജി ( പ്രസി.), പി.ദാസൻ (സെക്ര.), പി.രാധാകൃഷ്ണൻ (ഖജാ.) എന്നിവരുൾപ്പെടെ 15 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വയനാട് ദുരന്തബാധിതമേഖലയിലുള്ളവരെ സഹായിക്കാനായുള്ള ധനസമാഹരണിനും മണ്ണാർക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ അടച്ചിട്ട പൊതുശൗചാലയം തുറക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.