പാലക്കാട്: ഷൊർണൂർ ഐ.പി.ടിജി.പി.ടി കോളേജിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 9 മുതൽ 10 വരെ സ്ഥാപനത്തിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും പുറമേ പുതുതായി അപേക്ഷിച്ചവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പുതുതായി അപേക്ഷ സമർപ്പിച്ചവർ 9ന് സ്ഥാപനത്തിൽ എത്തണം. മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൊണ്ടുവരേണ്ടതാണ്. അപേക്ഷകർക്ക് ടി.സി, സി.സി നൽകാൻ സമയം അനുവദിക്കുന്നതാണ്. വിദ്യാർത്ഥികൾ ഫീസ് അടക്കുന്നതാനായി നിർബന്ധമായും യു.പി.ഐയഗൂഗിൾ പേ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്. പി.ടി.എ ഫണ്ട് കാഷായി അടക്കണം.