പട്ടഞ്ചേരി: പഞ്ചായത്തിൽ മത്സ്യക്കുഞ്ഞുങ്ങളുടെ ഒന്നാംഘട്ട വിതരണം പൂർത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഗ്രാമ അക്വാകൾച്ചർ പ്രമോട്ടർ കെ.അനുപമ, വാർഡ് മെമ്പർ അനന്തകൃഷ്ണൻ, സതീഷ് ചോഴിയക്കാട്, പ്രൊമോട്ടർ ആർ.രാഹുൽ എന്നിവർ സംസാരിച്ചു. ഒന്നാംഘട്ടത്തിൽ പൊതുകുളങ്ങളിൽ 6 കർഷകർക്കായി 4.068 ഹെക്ടറിൽ 30460 കുഞ്ഞുങ്ങളും സ്വകാര്യകുളങ്ങൾ ഉള്ള 85 കർഷകർക്ക് 33.412 ഹെക്ടർ വിസ്തൃതിയിൽ 250420 മത്സ്യക്കുഞ്ഞുങ്ങളും വിതരണം ചെയ്തു.