hotel
കണ്ണമ്പ്ര പഞ്ചായത്ത് കുടുംബശ്രീ ജനകീയ ഹോട്ടൽ കെട്ടിടം കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്തിലെ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ കെട്ടിടം കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്തു. പി.പി.സുമോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി, വൈസ് പ്രസിഡന്റ് കെ.ആർ.മുരളി, ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുലോചന, ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.സോമസുന്ദരൻ, രജനി, ജയന്തി പ്രകാശൻ, പഞ്ചായത്തംഗം ആർ.നിഖിൽ, പ്രൊഫ. വാസുദേവൻ പിള്ള, മൃദുല പത്മദാസ് എന്നിവർ സംസാരിച്ചു.