പാലക്കാട്: കുത്തനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ദിവസവേതനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഡി.ഫാം, ബി.ഫാം പാസായ പ്രവൃത്തിപരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ നിർബന്ധം. കുത്തനൂർ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന. പ്രായപരിധി 50ന് താഴെ. ഉദ്യോഗാർത്ഥികൾ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് രാവിലെ 11ന് കുത്തനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ 0492 2288145