പാലക്കാട്: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കാവ്യ കരുണാകരൻ നിർവഹിച്ചു. ജില്ലാ ജയിൽ അന്തേവാസികൾക്കായി ഹെപ്പറ്റൈറ്റിസ് ബി, സി ടെസ്റ്റും ബോധവത്കരണ ക്ലാസും നടത്തി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ.കെ.വി.ഗീതയും ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ഗീതു മരിയ ജോസഫും ക്ലാസെടുത്തു. ജില്ലാ ജയിൽ സൂപ്രണ്ട് കെ.മുഹമ്മദ് സിയാദ് അദ്ധ്യക്ഷനായി. ജയിൽ വെൽഫയർ ഓഫീസർ മൻസി സി.പരീത്, ജില്ലാ ആരോഗ്യ വകുപ്പ് എം.സി.എച്ച് ഓഫീസർ കെ.പാർവ്വതി, കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പ്രൊജക്ട് കോർഡിനേറ്റർ കെ.ജെ.ജിഷിത തുടങ്ങിയവർ സംസാരിച്ചു.