shihab-thangal
ശങ്കരമംഗലം ചോരക്കുന്ന് ശാഖാ മുസ്ലിം ലീഗ് ഓഫീസ് ശിഹാബ് തങ്ങൾ സ്മാരകം മന്ദിര ഉദ്ഘാടന ചടങ്ങ്.

പട്ടാമ്പി: ശങ്കരമംഗലം ചോരക്കുന്ന് ശാഖാ മുസ്ലിം ലീഗ് ഓഫീസ് ശിഹാബ് തങ്ങൾ സ്മാരകം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ.കരീം ഉദ്ഘാടനം ചെയ്തു. സി.എ.സാജിത് അദ്ധ്യക്ഷനായി. ലീഗ് നേതാവ് കുട്ടി അഹമ്മദ് കുട്ടിയുടെ മരണത്തെ തുടർന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ പൊതുസമ്മേളനം മാറ്റിവച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഇ.മുസ്തഫ, ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദലി മറ്റാംതടം, കെ.പി.സി.സി അംഗം റിയാസ് മുക്കോളി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ.റഷീദ്, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് കെ.ടി.കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.