ചിറ്റൂർ: മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ചിറ്റൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സമാജ് വാദി ജനത പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് ഗോപാലകൃഷ്ണൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജനകീയ ജനാധിപത്യ മുന്നണി ഭാരവാഹി വിളയോടി ശിവൻ കുട്ടി അദ്ധ്യക്ഷനായി. മക്കൾ വിടുതലയ് മുന്നണി നേതാവ് കെ.മാരി മുത്തു, സൗജത്ത് ബീഗം, സക്കീർ ഹുസൈൻ, സയ്യിദ് ഇബ്രാഹിം, സി.ബാബു, എ.ടി.എം.ഹനീഫ, സജീഷ്, ദിലീപ് ചിറ്റൂർ, പ്രസീത സുമേഷ് എന്നിവർ സംസാരിച്ചു.