ksspu
കെ.എസ്.എസ്.പി.യു കൊപ്പം യൂണിറ്റിന്റെ 33-ാമത്തെ കൺവെൻഷൻ കെ.എസ്.എസ്.പി.യു ജില്ല കൗൺസിലർ എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊപ്പം: കെ.എസ്.എസ്.പി.യു കൊപ്പം യൂണിറ്റിന്റെ 33-ാമത്തെ കൺവെൻഷൻ കെ.എസ്.എസ്.പി.യു ജില്ല കൗൺസിലർ എം.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.വിനോദകൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.പി.കൈലാസനാഥൻ സ്വാഗതം ആശംസിച്ചു. കെ.എസ്.എസ്.പി.യു പട്ടാമ്പി ബ്ലോക്ക് സെക്രട്ടറി കെ.എം.ഉണ്ണികൃഷ്ണൻ, സംസ്ഥാന കൗൺസിലർ എം.അച്ചുതൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി കെ.കെ.മൊയ്തീൻ എന്നിവർ സംഘടന കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. നവാഗതരെ പരിചയപ്പെടുത്തുന്ന ചടങ്ങും നടന്നു. എം.കുഞ്ചുണ്ണി നന്ദി പറഞ്ഞു.