vrindavanam
മുതലമട വൃന്ദാവനം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം

മുതലമട: മുതലമട വൃന്ദാവനം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.മാധവൻ ദേശീയപതാക ഉയർത്തി. എ.ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ മുൻ മണ്ഡലം പ്രസിഡന്റുമാരായ പി.ഗംഗാധരൻ, എ.മോഹൻ, മുതലമട കിഴക്ക് ക്ഷീര സംഘം വൈസ് പ്രസിഡന്റ് ജോതിലക്ഷ്മി, ഡയറക്ടമാരായ ജി.രമേഷ്, നാച്ചി മുത്തു, ജയ, സി.വൈ.ഷെയ്ഖ്മുസ്തഫ, വി.ഹരി, രാജാമുഹമമദ്, ഉദയൻ പറകൊളുമ്പ്, ശാരദ തുളസിദാസ്, അരുൺ പ്രകാശ്, കെ.പങ്കജാക്ഷൻ, ടി.സുദേവൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.