ncc
ഗവ. സംസ്‌കൃത കോളേജ് എൻ.സി.സി യൂണിറ്റിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എൻ.സി.സി അലുംനി പുറത്തിറക്കിയ സുവനീർ.

പട്ടാമ്പി: ഗവ. സംസ്‌കൃത കോളേജ് എൻ.സി.സി യൂണിറ്റിന്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി എൻ.സി.സി അലുംനി പുറത്തിറക്കിയ സുവനീറിന്റെ വിതരണോദ്ഘാടനം കോളേജ് കാമ്പസിൽ പ്രിൻസിപ്പൽ സി.ഡി.ദിലീപ് നിർവ്വഹിച്ചു. മുൻ ലൈബ്രേറിയൻ എസ്.അഴഗിരി ആദ്യ പകർപ്പ് ഏറ്റുവാങ്ങി. ചടങ്ങിൽ മുൻ എ.എൻ.ഒ ക്യാപ്റ്റൻ ഡോ.പി.അബ്ദു, എൻ.സി.സി ഓഫീസർ ഡോ.എ.പ്രമോദ്, അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. കെ.എ.ഹമീദ്, ഡോ.രാജേഷ്, ഡോ.അനിൽ കുമാർ, ഡോ.അരുൺ മോഹൻ, ഡോ.മജു, രജിത, സൂപ്രണ്ട് പ്രദീപ്, ബാലകൃഷ്ണൻ എഴുവന്തല തുടങ്ങിയവർ സംസാരിച്ചു.