വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. വിവിധ കാർഷിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള കതിർ ആപ്പിന്റെ രജിസ്‌ട്രേഷനും ഹൈബ്രിഡ് വിത്തുകളുടെ വിതരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക കൈമാറലും ഇതോടൊപ്പം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.സുമതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ആർ.മുരളി അദ്ധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ
രജനി, പി.സോമസുന്ദരൻ, പഞ്ചായത്തംഗം കെ.അബ്ദുൾ ഷുക്കൂർ, കൃഷി ഓഫീസർ ആരതി കൃഷ്ണ, കൃഷി അസിസ്റ്റന്റ് പ്രസാദ് എന്നിവർ സംസാരിച്ചു.